കൊളംബിയ :ലോകത്തിലെ മയക്കുമരുന്ന് കള്ളക്കടത്തില്‍ കൊളംബിയ വളരെ പ്രശസ്തമാണ്. വര്‍ഷങ്ങളായി കൊളംബിയയില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ തഴച്ചു വളരുകയാണ്. പക്ഷേ ഈ കള്ളകടത്തുകാരുടെ പേടി സ്വപ്നമാണ് സോംബ്ര. രണ്ടുവര്‍ഷമായി മയക്കുമരുന്ന് കള്ളകടത്തുകാരെ പിടിക്കുന്നത് സോംബ്രെ എന്ന നായയാണ്. ഏകദേശം 68 കോടി രൂപയുടെ മയക്കു മരുന്നാണ് സോംബ്ര പിടിച്ചെടുത്തത്. ഈ സോംബ്രയ്ക്കാണ് കള്ളക്കടത്തുകാര്‍ 50 ലക്ഷം രൂപ വിലയിട്ടിരിക്കുന്നത്. കൊളംബിയ പൊലീസ് നായയെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Nuestro can "Sombra" fue la mejor durante los entrenamientos en detección de drogas ilícitas, en los últimos tres años se convirtió en el tormento de "Otoniel" incautandole 9 toneladas de cocaína #ConozcaMás a "Sombra" en el desfile #20DeJulio #COLOMBIAunasolaFuerza pic.twitter.com/a6tWpjkdiQ
— Policía Antinarcóticos (@PoliciaAntiNar) July 20, 2018
ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട സോംബ്ര കൊളംബിയ പൊലീസില്‍ 2 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നായയുടെ സഹായത്തോടെ 245 ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വലിയ വിമാനത്താവളങ്ങളിലാണ് സോംബ്രയുടെ ഡ്യുട്ടി. 2016 മാര്‍ച്ചില്‍ സോംബ്ര 2958 കിലോഗ്രാം കൊക്കൈയ്ന്‍ പഴത്തിന്റെ ബോക്‌സില്‍ നിന്ന് കണ്ടെടുത്തിരുന്നു. ബെല്‍ജിയത്തിലേക്ക് അയച്ച ബോക്‌സായിരുന്നു അത്. 2017 മെയ് മാസം ഏകദേശം 1. 1 ടണ്‍ കൊക്കൈയ്ന്‍ പിടിച്ചെടുത്തു. എന്നാല്‍ സോംബ്ര ജൂണില്‍ 5.3 ടണ്‍ കൊക്കൈയ്ന്‍ പിടികൂടിയിരുന്നു. സോംബ്രയ്ക്ക് ഏകദേശം ആറ് വയസ്സുണ്ട്.