ലോകകപ്പ് മത്സരത്തില്‍ ആറ് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഇംഗ്ലണ്ട്-കൊളംബിയ മത്സരത്തെക്കുറിച്ച് ഇംഗ്ലണ്ട് പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സ്. താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ ടീമാണ് കൊളംബിയ എന്നാണ് ജോണ്‍ വിശേഷിപ്പിച്ചത്.
മത്സരത്തില്‍ അമേരിക്കന്‍ റഫറി പക്ഷപാതം കാണിച്ചെന്ന കൊളംബിയന്‍ താരങ്ങള്‍ പരാതി പറഞ്ഞതിന് എതിരെയാണ് താരത്തിന്റെ പ്രതികരണം. ഇംഗ്ലണ്ട് താരങ്ങള്‍ ഫൗള്‍ അഭിനയിച്ചതായും ഫുട്‌ബോളിനെ ഇതില്‍ നിന്നും രക്ഷിക്കണമെന്നുമാണ് കോച്ച് ജോസ് പെക്കെര്‍മാന്‍ ആവശ്യപ്പെട്ടത്.
‘എന്നെ സംബന്ധിച്ച് ഏറ്റവും അപരിചിതമായ ഒരു മത്സരമായിരുന്നു അത്. ഇന്നുവരെ നേരിട്ട ഏറ്റവും വൃത്തികെട്ട ടീമായിരുന്നു അവര്‍. റഫറിയെ വരെ തള്ളുകയും, പെനാല്‍റ്റി സ്‌പോട്ടില്‍ പോലും ഉന്തും തള്ളും, ബോള്‍ ഇല്ലാത്തപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത പ്രശ്‌നങ്ങളുമാണ് നടന്നത്’, സ്റ്റോണ്‍ കൂട്ടിച്ചേര്‍ക്കുന്നു. മുഴുവന്‍ സമയ കളിയിലും മത്സരം സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ടിലാണ് വിധി നിശ്ചയിക്കപ്പെട്ടത്.