ബോഗോട്ട: കൊളംബിയയുടെ അഴിമതി വിരുദ്ധ തലവന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്.
അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ദേശീയ ഡയറക്ടര്‍ ലൂയിസ് ഗുസ്താവോ മൊറെനോ റിവേറയാണ് യുഎസ് കുറ്റം ചുമത്തിയതോടെ അറസ്റ്റിലായത്. മൊറെനോ റിവേറയും ഗോമസും മിയാമിയില്‍ വച്ച് കൊളംബിയന്‍ രാഷ്ട്രീയ നേതാവിനോട് കൈക്കൂലിപ്പണം കൈപ്പറ്റാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കേസില്‍ കൊളംബിയന്‍ അഭിഭാഷകനായ ലിയാനാര്‍ഡോ ലൂയിസ് പിന്നില ഗോമസും അറസ്റ്റിലായിട്ടുണ്ട്. വിദേശത്ത് നിന്നുള്ള കൈക്കൂലിപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നതെന്ന് യുഎസ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
മിയാമി ഫെഡറല്‍ കോടതിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ നേതാവുമായി ഇവര്‍ നടത്തിയ സംഭാഷണം റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.