ബഗോട്ട: കൊളംബിയയില്‍ പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നാഷണല്‍ ലിബറേഷന്‍ ആര്‍മി(ഇഎല്‍എന്‍) ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ അഞ്ച് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വടക്കന്‍ നഗരമായ ബാരാന്‍ക്വിലയിലെ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. സംഭവത്തില്‍ മുപ്പത്തിയൊന്ന് വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ല. സുരക്ഷാ സേനയെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇഎല്‍എന്‍ പറഞ്ഞു.