കൊളംബോ:ശ്രീലങ്കയില്‍ 34000 പേര്‍ക്ക് ഡെങ്കിപനി ബാധിച്ചു . കൊളംബോയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപനി ബാധിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡെങ്കിപനി ബാധിച്ച് 1,075 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 6,221 രോഗികളെയാണ് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എപിഡെമിയോളജി യൂണിവേഴ്‌സിറ്റിയിലെ കണക്കുകള്‍ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ ഡെങ്കിപനി രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നാഷണല്‍ ഡെങ്കി കണ്‍ട്രോള്‍ യൂണിറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊതുകുകള്‍ വളരുന്നത് തടയാനായിട്ട് പ്രത്യേക പരിപാടികള്‍ ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഡെങ്കി പനി ബാധിച്ച് 300 പേരാണ് മരണമടഞ്ഞത്. 136,000 ലധികം പേര്‍ക്കാണ് ഡെങ്കിപനി ബാധിച്ചത്.