ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്മാക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരേ സമയം രണ്ടിടത്ത് ഭീകരാക്രമണം. ബുദ്ഗാമില്‍ പവര്‍ സ്റ്റേഷന് കാവല്‍ നിന്ന സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. ഇതില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ഹന്ദ്വാരയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

മേഖലയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണവിവരമറിഞ്ഞ് കൂടുതല്‍ സുരക്ഷാ സേന സ്ഥലത്ത് എത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്. തീവ്രവാദികളുമായി രാത്രിയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഹന്ദ്വാരയില്‍ 24 മണിക്കൂറിനിടെ നീണ്ട സൈനിക ഓപ്പറേഷനിടെ കഴിഞ്ഞ ദിവസം കരസേനയിലെ ഒരു കേണലും മറ്റു നാല് സൈനികരും വീരമൃത്യു മരിച്ചിരുന്നു. ഈ സൈനിക ഓപ്പറേഷന്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഹന്ദ്വാര മേഖലയില്‍ വീണ്ടുമൊരു ഭീകരാക്രമണം അരങ്ങേറുന്നത്.

Top