കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നേടിയ ‘കോം ഇന്ത്യക്ക് ‘ പുതിയ ഭാരവാഹികള്‍

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ അംഗീകാരമുളള ഇന്ത്യയിലെ മൂന്നാമത്തേയും, മലയാളത്തിലെ ഏക സംഘടനയുമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ (കോം ഇന്ത്യ)ക്ക് പുതിയ ഭാരവാഹികളായി. തിരുവനന്തപുരത്തു വച്ചു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിന്‍സെന്റ് നെല്ലിക്കുന്നേലിനെ പ്രസിഡന്റായും, സെക്രട്ടറിയായി അബ്ദുല്‍ മുജീബിനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ ശ്രീജിത്താണ് ട്രഷറര്‍.

മറ്റു ഭാരവാഹികള്‍;

സോയിമോന്‍ മാത്യു (വൈസ് പ്രസിഡന്റ്), അജയ് മുത്താന, കെ ബിജുനു (ജോ. സെക്രട്ടറിമാര്‍). എക്‌സിക്യുട്ടീവ് അംഗങ്ങളായി അല്‍ അമീന്‍, ഷാജന്‍ സ്‌കറിയാ, ഷാജി, ബിനു ഫല്‍ഗുണന്‍, സാജു കൊമ്പന്‍, സാജ് കുര്യന്‍, വിജേഷ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കെ.ആര്‍.രതീഷ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ മീഡിയകളുടെ പ്രാധാന്യം മുമ്പെത്തെക്കാള്‍ പത്തിരിട്ടി വര്‍ധിച്ചെന്ന് വാര്‍ഷക യോഗം വിലയിരുത്തി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ഡിജിറ്റല്‍ മാധ്യമ മേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെന്നതുപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അനുഭാവപൂര്‍വമായ സമീപനം, ഓണ്‍ലൈന്‍ മീഡിയകളോട് കാണിക്കണമെന്നും, യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിനും, കോം ഇന്ത്യയ്ക്കും അംഗീകാരം നല്‍കിയതില്‍, കേന്ദ്ര സര്‍ക്കാറിനും ജനറല്‍ ബോഡിയോഗം നന്ദി രേഖപ്പെടുത്തി.

കോം ഇന്ത്യയിലെ നിലവിലെ അംഗങ്ങള്‍;

1. എക്‌സ് പ്രസ് കേരള
2. മറുനാടന്‍ മലയാളി
3. സൗത്ത് ലൈവ്
4. ഡൂള്‍ ന്യൂസ്
5. അഴിമുഖം
6. സത്യം ഓണ്‍ലൈന്‍
7. കേരള ഓണ്‍ലൈന്‍
8. മലയാളി വാര്‍ത്ത
9. കാസര്‍ഗോഡ് വാര്‍ത്ത
10. ബിഗ് ന്യൂസ് ലൈവ്
11. കെ.വാര്‍ത്ത
12. ട്രൂവിഷന്‍ ന്യൂസ്
13. ഗ്രാമജോതി
14. വൈഗ ന്യൂസ്
15. ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി
16. മെട്രോ മാറ്റ് നി
17. ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്
18. മറുനാടന്‍ ടി.വി
19. മലയാളി ലൈഫ്
20. ഇ വാര്‍ത്ത ഇന്‍
21. ബ്രിട്ടീഷ് മലയാളി
22. മൂവി മാക്‌സ്
23. നെക്സ്റ്റ് ടി.വി
24. ലോക്കല്‍ ഗ്ലോബ്
25. ബിഗ് ന്യൂസ് കേരള
26. ഷെയര്‍ പോസ്റ്റ്
27. വണ്‍ ഇന്ത്യ

പുതിയതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും കോം ഇന്ത്യയുടെ വാര്‍ഷിക യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ ഇരുപത്തിയഞ്ച് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇവ പരിഗണിച്ച് ബന്ധപ്പെട്ട മീഡിയകളെ ഓദ്യോഗികമായി തീരുമാനം അറിയിക്കും.

പുതുതായി കോം ഇന്ത്യയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കും 4comindia@gmail.com എന്ന മെയില്‍ ഐഡിയില്‍ അപേക്ഷിക്കാവുന്നതാണ്. വാര്‍ത്ത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ് പരിഗണിക്കുക.

Top