റിലീസിനു മുമ്പേ വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു കോമാളി. രജനികാന്തിനെ പരിഹസിക്കുന്ന ഒരു ഡയലോഗ് ആണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.
രജനിയെ മാത്രമല്ല തമിഴ്നാട് രാഷ്ട്രീയത്തെ മുഴുവനായി പരിഹസിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും നേരിടേണ്ടി വന്നത് പതിനഞ്ചോളം കട്ടുകളാണ്. ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച രംഗങ്ങള്‍ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.