ടോക്യോ: നിറത്തിന്റെ പേരില്‍ ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയെ പരിഹസിച്ച നടപടിയില്‍ മാപ്പപേക്ഷിച്ച് ടെലിവിഷന്‍ പരിപാടിയിലെ കോമഡി സംഘം. ‘എ മാസോ’ എന്നറിയപ്പെടുന്ന സംഘത്തിലെ രണ്ടു വനിതകളാണ് ലൈവ് പരിപാടിക്കിടെ താരത്തെ അപമാനിച്ചത്.
ഒസാക്കയുടെ മുഖം ചൂടേറ്റ് കരുവാളിച്ച് പോയെന്നും വെളുപ്പിക്കാന്‍ ബ്ലീച്ച് ആവശ്യമാണെന്നുമായിരുന്നു പരിഹാസം. താരത്തിന്റെ നിറത്തെ ചൊല്ലിയുള്ള പരിഹാസം സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഇതോടെയാണ് കോമഡി സംഘം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
ജപ്പാനില്‍ ജനിച്ച ഒസാക്കയുടെ അച്ഛന്‍ ഹെയ്ത്തി സ്വദേശിയാണ്. അമ്മ ജപ്പാന്‍കാരിയും. മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ ഒസാക്ക രണ്ട് ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പാന്‍ പസഫിക് ഓപ്പണ്‍ ജേതാവു കൂടിയാണ്.