coming back to minister post in km mani; kunjalikutty

മലപ്പുറം: മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്ന കാര്യത്തില്‍ കെ.എം. മാണിക്ക് തീരുമാനം എടുക്കാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കേരളയാത്രകള്‍ നടത്തുന്നത് യുഡിഎഫ് സംവിധാനം മെച്ചപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.

കെ.എം. മാണിക്ക് മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് തടസങ്ങള്‍ ഒന്നുമില്ല. തിരിച്ചുവരവ് മാണിയും കേരള കോണ്‍ഗ്രസും തീരുമാനിച്ചാല്‍ പിന്നെ യുഡിഎഫ് ചര്‍ച്ച ചെയ്ത് ബാക്കി തീരുമാനമെടുക്കും. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രത്യേകം ജാഥകള്‍ നടത്തുന്നത് ഇരുപാര്‍ട്ടി സംവിധാനങ്ങളും സജീവമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top