കൊച്ചി: പാര്‍ട്ടി വിട്ടവരും നിഷ്‌ക്രിയരായവരുമായ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
പി.പി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ തിരിച്ചുവരവ് സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിമോചന യാത്രയുടെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലേക്ക് വരാന്‍ ആഗ്രഹിക്കുവര്‍ക്കായി കവാടം തുറന്നിട്ടിട്ടുണ്ട്. പി.പി.മുകുന്ദന്‍ തിരിച്ചുവരാന്‍ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ല. നേതാക്കള്‍ മാത്രമല്ല, വിട്ടുപോയവരും സജീവമല്ലാത്തവരുമായ എല്ലാവരും വരണമെന്നാണ് ആഗ്രഹം. മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചാലും ചര്‍ച്ച ചെയ്യും.
ബി.ജെ.പിയുടെ നയങ്ങള്‍ അംഗീകരിക്കണമെന്ന് മാത്രം. എല്ലാവരെയും സ്വീകരിച്ച് പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സംവിധാനത്തില്‍ പാര്‍ട്ടികളും വ്യക്തികളും വരും. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
വലിയ സ്വീകരണവും അംഗീകാരവുമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങളും ദര്‍ശനവും ചര്‍ച്ച ചെയ്ത് രേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രകടനപത്രിക തയ്യാറാക്കി പൊതു മിനിമം പദ്ധതി അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.