ഇ-കൊമേഴ്‌സ് രംഗത്ത് വിജയം നേടാൻ ‘ദുബായ് കൊമേഴ്‌സിറ്റി’ പദ്ധതി ആരംഭിച്ചു

dubai

ദുബായ് : ഇ-കൊമേഴ്‌സിനു വേണ്ടി മേഖലയിലെ ആദ്യത്തെ ഫ്രീ സോണ്‍ ദുബായില്‍ ആരംഭിച്ചു.

ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണിന്റെയും, വാസല്‍ ഗ്രൂപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെ 270 കോടി ദിര്‍ഹം ചെലവ് വരുന്ന ‘ദുബായ് കൊമേഴ്‌സിറ്റി’ പദ്ധതിയാണ് നടപ്പാക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഇ-കൊമേഴ്‌സ് രംഗത്ത് ഏറ്റവും മികച്ച കേന്ദ്ര സ്ഥാനമായി ദുബായിയെ മാറ്റിയെടുക്കാനും സ്മാര്‍ട്ട് പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനുമുള്ള സംരംഭമാണ് ദുബായ് കൊമേഴ്‌സിറ്റി.

ഉദ്ഘാടന ചടങ്ങില്‍ ഡാഫ്‌സ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പങ്കെടുത്തു.

രാജ്യത്തെ വ്യാപാര മേഖലയിലെ പുതിയ മാറ്റങ്ങള്‍ക്കും, എമിറേറ്റിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ട് വരാനും പുതിയ ഫ്രീസോണ്‍ സഹായമാകുമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു.

Top