ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി.
നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്എഎല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനിമുതല്‍ സാദ്ധ്യമാകും.
മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ‘ഉഡാന്‍’പദ്ധതി പ്രകാരമായിരിക്കും ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പന നടക്കുക.
അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പന സാദ്ധ്യത തങ്ങളുടെ പരിഗണനയിലുണ്ടെന്ന് എച്ച്എഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.