പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിടനല്‍കി സമ്പൂര്‍ണ ഇലക്ട്രിക് ബസുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായി.
ഇലക് സിറ്റി’ എന്ന് പേര് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ ഇലക്ട്രിക് ബസിന് ഒറ്റ ചാര്‍ജില്‍ 290 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കും.കൊറിയയില്‍ നടന്ന ഹ്യുണ്ടായി ട്രക്ക് ആന്‍ഡ് ബസ് മെഗാ ഫെയറിലാണ് ഇലക് സിറ്റി ഹ്യുണ്ടായി മോട്ടോഴ്‌സ് ആദ്യമായി അവതരിപ്പിച്ചത്.നിലവില്‍ സാധാരണ ബസില്‍ ഇന്ധന ചെലവ് കൂടുതലാണ് എന്നാല്‍ ഇലക്ട്രിക് ബസ് വഴി ഇത് മൂന്നില്‍ ഒന്നായി കുറയാക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് ബസ് കണ്‍സെപ്റ്റ് ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നെങ്കിലും പ്രൊഡക്ഷന്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക്ബസ് വാണിജ്യാടിസ്ഥാനത്തില്‍
പുറത്തിറക്കുമെന്നും കമ്പനി അധിക്യതര്‍ അറിയിച്ചിട്ടുണ്ട്.