നടപ്പാത നിര്‍മ്മിച്ചതില്‍ അശാസ്ത്രീയത; കൊച്ചി മെട്രോയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മീഷന്‍

കൊച്ചി: അശാസ്ത്രീയമായ നടപ്പാത നിര്‍മ്മിച്ചതില്‍ കൊച്ചി മെട്രോയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മീഷന്‍. കലൂര്‍ കടവന്ത്ര റോഡിലെ നടപ്പാതയാണ് അശാസ്ത്രീയമായി നിര്‍മ്മിച്ചതെന്ന് പരാതി. നടപ്പാതയിലെ പോസ്റ്റുകള്‍ മാറ്റാത്തതിലും കേബിളുകള്‍ കൂട്ടിയിട്ടിരിക്കുന്നതിലുമാണ് കേസ്.

ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കലൂര്‍ കടവന്ത്ര റോഡിലെ നടപ്പാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ചൂണ്ടി നിരവധി പരാതികളാണ് ഭിന്നശേഷി കമ്മീഷന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് എച്ച് പഞ്ചാപകേശന്റെ നിര്‍ദേശത്തിലാണ് കേസ്.

പരിസ്ഥിതി സൗഹാര്‍ദമായിരിക്കും നടപ്പാതകളെന്ന് കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

Top