തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടിക്ക് പി സി ചാക്കോയുടെ വിമര്‍ശനം. ഒരു വ്യക്തിക്ക് വേണ്ടി രാഷ്ട്രീയ കാര്യ സമിതിയോഗം നീട്ടി വെച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രകോപനപരമായ വാക്കുകള്‍ പറഞ്ഞപ്പോള്‍ കെ പി സി സി പ്രസിഡന്റ് ഇടപെട്ടില്ലെന്ന് കെ മുരളീധരനും യോഗത്തില്‍ പറഞ്ഞു. ഹൈക്കമാന്റുമായുള്ള ചര്‍ച്ചക്ക് നാളെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തും.