ജപ്പാനിലെ ആരാധനാലയത്തില്‍ സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്തു

ടോക്കിയോ: ജപ്പാനിലെ ആരാധനാലയത്തില്‍ രണ്ടു സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തു.

ടൊമിയോക്ക ഹചിമംഗു എന്ന ആരാധനാലയത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഷിഗനേഗ ടോമിക്ക എന്ന 56കാരനാണ്, തന്റെ സഹോദരിയും ആരാധനാലയത്തിലെ പ്രധാന പുരോഹിതയുമായ 58കാരി നഗാക്കോ ടോമിക്കയെയും, കാമുകിയെയും വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

കൃത്യം നടത്തിയ ശേഷം ഇയാള്‍ കൊല നടത്തിയ അതേ വാള്‍ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഒരു ദശാബ്ദത്തിനു മുന്‍പ് കൊല നടന്ന ആരാധനാലയത്തിലെ മുഖ്യപുരോഹിതനായിരുന്നു അക്രമകാരി. പക്ഷേ, അദ്ദേഹത്തെ സ്ഥാനത്തു നിന്നും പുറത്താക്കി സഹോദരിയെ നിയമിച്ചിരുന്നു.

മാത്രമല്ല, 2006ല്‍ സഹോദരിക്കെതിരെ വധഭീഷണി ഉയര്‍ത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Top