സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള സമിതിയുടെ കാലാവധി നീട്ടി

women in collective

തിരുവനന്തപുരം : സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായ സമിതിയുടെ കാലാവധി ആറു മാസം കൂടി നീട്ടി നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു.

ജസ്റ്റിസ് ഹേമയ്ക്കു പുറമേ നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ആറു മാസം കൊണ്ടു പഠിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്.

സിനിമാ രംഗത്തു വനിതകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണു സമിതിയുടെ ദൗത്യം.

Top