കോഴിക്കോട്: ഗെയില്‍ സമരം തുടരുമെന്ന് സമരസമിതി തീരുമാനം.
സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സമര സമിതി പൂര്‍ണമായും അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.
സര്‍വകക്ഷി യോഗത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് സമര സമിതിയുടെ പരാതി.
സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഗെയില്‍ പദ്ധതിയുടെ ഇരകള്‍ക്കായി കോഴിക്കോട് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.
ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നതിന്റെ അലൈന്‍മെന്റ് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റുക, പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു സമര സമിതിയുടെ ആവശ്യങ്ങള്‍.