ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുന്നത് ഒളിന്പിക്‌സ് വെള്ളി മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരലുമായ പി.വി.സിന്ധു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് അത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.
കഴിഞ്ഞ മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ഇതാദ്യമായാണ് ബാഡ്മിന്റണ്‍ താരം ഇന്ത്യയുടെ പതാകയേന്തുന്നത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും സിന്ധുവാണ്. 2014ല്‍ ഗ്‌ളാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു.