തിരുവനന്തപുരം: കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.
പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അപലപനീയമാണെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തെ വര്‍ഗീയ കലാപത്തിലേയ്ക്ക് നയിക്കുന്ന ഒരു നീക്കം ഇതുപോലെ മുന്‍പ് ഉണ്ടായിട്ടില്ല. വെള്ളാപ്പള്ളിയുടെ ഈ ദുഷ്ടനീക്കം അനുവദിക്കാന്‍ കഴിയില്ല. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന, കേരളത്തെ ഇരുണ്ട കാലത്തേയ്ക്ക് കൊണ്ടുപോകുന്ന ഇത്തരമൊരു നീക്കം അനുവദിക്കരുത്. വെള്ളാപ്പള്ളി കേരള സമൂഹത്തിന് എന്ത് സംഭാവനയാണ് നല്‍കിയത്.
കച്ചവടക്കാരനായ വെള്ളാപ്പള്ളി പണം ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നീതി ലഭിക്കുന്നുണ്ടോ? സ്വന്തം സ്ഥാപനങ്ങളില്‍ ലഭ്യമാക്കാത്ത സാമൂഹ്യനീതിയെ കുറിച്ചാണ് വെള്ളാപ്പള്ളി പറയുന്ന് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശയാണ്. സുധീരന്‍ വ്യക്തമാക്കി.