കൊല്ലം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നു രണ്ടാഴ്ചയ്ക്കിടെ ചികിത്സതേടിയത് 6,200 പേര്‍

കൊല്ലം: കൊല്ലം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സതേടിയത് 6,200 പേര്‍. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങളാണ് വര്‍ധിക്കുന്നത്. തീരദേശ മേഖലയിലും കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയില്‍ പകര്‍ച്ചവ്യാധി കേസുകള്‍ കുത്തനെ വര്‍ധിച്ചത്. വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 6,200 പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോള്‍ 199 പേര്‍ വിവിധ ആശുപത്രികളില്‍ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേര്‍ രണ്ടാഴ്ചയക്കുള്ളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകള്‍ പറയുന്നത്.

എച്ച് വണ്‍ എന്‍ വണ്‍,മലേറിയ, മലമ്പനി, എലിപ്പനി, ഡെങ്കി, ചിക്കന്‍പോകസ് എന്നീ രോഗങ്ങളും ജില്ലയില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 11 പേര്‍ക്കാണ് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലാണ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നത്. ഇരവിപുരം, കാക്കത്തോപ്പ്, ശക്തികുളങ്ങര തീരമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളില്‍ ദിനം പ്രതി കേസുകള്‍ കൂടിവരികയാണ്. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന പ്രദേശത്ത് ശുചീകരണവും ബോ ധവത്ക്കരണപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കും.

Top