വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്

68 foreign satellites

ചെന്നൈ: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന് വൈകുന്നേരം 4.56 ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം.

27 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.56ന് ആരംഭിച്ചു. ജി.എസ്.എല്‍.വി മാര്‍ക്ക് രണ്ട് വാഹനമാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ജി.എസ്.എല്‍.വി. എഫ് 08 എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ജിസാറ്റ് പരമ്പരയിലെ 13 മത്തെ വിക്ഷേപണമാണിത്.

ജിസാറ്റ് 6 എ വിക്ഷേപണം ഉപഗ്രഹാധിഷ്ഠിത മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തിന് കൂടുതല്‍ ശക്തി പകരും. ഉയര്‍ന്ന ശേഷിയുള്ള എസ് ബാന്‍ഡ് വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ ഭാരം 2140 കിലോഗ്രാമാണ്. ദൗത്യകാലയളവ് പത്തുവര്‍ഷം.

Top