കണ്ണൂര്‍: സര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ സമരം ചെയ്യുന്നതു നീതിയല്ലെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍.
ഘടക പാര്‍ട്ടികള്‍ പോലും സമരത്തിന് വരുന്നത് എന്ത് അടിസ്ഥാനത്തിലാണ്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും സമരത്തിനു മുന്നില്‍ നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനത്തിനെതിരെ കലാപമുണ്ടാക്കി കേരളത്തെ അഫ്ഗാനിസ്താന്‍ ആക്കാനുള്ള ശ്രമം ശക്തമായി തടയും. തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി വികസനത്തിനു തടസ്സം നില്‍ക്കുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
വയല്‍ക്കിളികള്‍ എന്നു പേരിട്ടു കിളികളെ ആക്ഷേപിക്കുന്നു. കിളികള്‍ സമരത്തിനു പോവാറില്ല. വയല്‍ക്കിളികള്‍ സര്‍ക്കാരിനെതിരെ പറക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം വയല്‍ക്കിളിക്കൂട്ടത്തില്‍ പ്രവര്‍ത്തിച്ച 11 സിപിഐഎം അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സ്വീകാര്യമല്ലാത്ത ബല്‍റാമിന്റെ വിവാദ പ്രസ്താവന വാദപ്രതിവാദങ്ങള്‍ ഒഴിവാക്കി മാപ്പു പറയണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.