ബംഗാളിലെ സാമുദായിക സംഘര്‍ഷം, വ്യാജ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

arrested

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 24 പര്‍ഗാനയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സാമുദായിക സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍.

സോനാപുര്‍ രൂപ്നഗര്‍ സ്വദേശി ഭാബതോഷ് ചാറ്റര്‍ജി (38) ആണ് അറസ്റ്റിലായത്. ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണയായത്.

യുവതിയെ ചിലര്‍ പീഡിപ്പിക്കുന്ന ചിത്രമാണ് ഭാബതോഷ് പോസ്റ്റ് ചെയ്തത്. ബാസിര്‍ഹാതില്‍ നടന്ന യഥാര്‍ഥ സംഭവമെന്ന നിലയിലാണ് ചിത്രം നല്‍കിയത്. എന്നാല്‍ ഇത് ഔരാത് ഖിലോന നഹി എന്ന ബോജ്പുരി സിനിമയിലെ ഒരു ഭാഗമായിരുന്നു.

ഇതേ ചിത്രം ഹരിയാന ബിജെപി നേതാവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ബംഗാളിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന തരത്തിലാണ് ചിത്രത്തിന് അദ്ദേഹം കമന്റ് ചെയ്തിരുന്നത്.

Top