കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കായി നല്‍കിയത് 800 ഹോട്ടലുകള്‍; അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുറക്കുന്നതിനായി ഹോട്ടലുകള്‍ വിട്ട് നല്‍കാമെന്നറയിച്ച് ഹോട്ടലുടമകളുടെ സംഘടനയ്ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്തെ എണ്ണൂറോളം ഹോട്ടലുകളാണ് സംഘടന വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം രണ്ട് ലക്ഷം മാസ്‌ക്കുകളും പത്തുലക്ഷം രൂപയുടെ സാനിറ്റൈസറുകളും നല്‍കാമെന്നും സംഘടന അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലുടമകളുടെ സംഘടനയ്ക്ക് പുറമേ കേറ്ററിങ് സ്ഥാപനങ്ങളുടെ സംഘടനയും അടുക്കളകള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

ബ്രഡും ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ളവ ബേക്കറികളിലാണ് വില്‍ക്കുന്നത്. ഇവയെല്ലാം ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളാണ്. അതിനാല്‍ ബേക്കറികളെ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടുത്തിയതായും ബേക്കറില്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും കൊണ്ടുപോകുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കരുതെന്ന് പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top