ബാങ്ക് വായ്പ ലഭ്യമാക്കണമെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ തീരുമാനിക്കണം

Banking

നിമുതല്‍ വായ്പ എടുക്കണമെങ്കില്‍ സോഷ്യല്‍ മീഡിയയുടേയും മൊബൈല്‍ ആപ്പുകളുടെയും അനുമതി നിര്‍ബന്ധം.

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്‌മെന്റ്‌സ്, വൈദ്യുതി ബില്‍ അടച്ച റെക്കോഡുകള്‍ എന്നിവ പരിശോധിച്ചായിരിക്കും ബാങ്കുകള്‍ ഇനി വായ്പയ്ക്ക് അനുമതി നല്‍കുക.

ക്രഡിറ്റ് ബ്യൂറോകള്‍ നല്‍കുന്ന ക്രഡിറ്റ് സ്‌കോര്‍ പരിശോധിച്ചാണ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്.

അതേസമയം വ്യക്തികളുടെ സ്വഭാവംകൂടി പരിശോധിച്ചായിരിക്കും ഇനിമുതല്‍ വാഹന-ഭവന വ്യക്തിഗത വായ്പകള്‍ ബാങ്ക് നല്‍കുകയുള്ളു. ഇതിനായി ബാങ്കുകളിലെ ലോണ്‍ ഓഫീസര്‍മാര്‍ വ്യക്തികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കും.

പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നിവയും പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരം രീതിയിലേക്ക് മാറി കഴിഞ്ഞു.

ക്രഡിറ്റ് ബ്യൂറോകള്‍ നല്‍കുന്ന വിവരങ്ങള്‍ അപ്രസക്തമാകുകയാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ദീപക് ഗുപ്ത. ഡിജിറ്റല്‍ സേവിങ് ബാങ്ക് അക്കൗണ്ട് ഈ രീതിയിലുള്ള ആദ്യ ചുവടുവെയ്പായാണ് കരുതുന്നതെന്ന് അദ്ദേഹം പറയുന്നു.

ഏതൊക്കെ പണമിടപാടുകള്‍ യഥാസമയം ചെയ്തു, ഏതൊക്കെ വൈകി, എത്ര തുക കൈമാറി, ബാങ്ക് നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയോ തുടങ്ങിയവ പരിശോധിക്കാന്‍ ആപ്പിലൂടെ കഴിയും.

ആപ്പിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ താമസസ്ഥലവും ജോലിചെയ്യുന്ന ഇടവും അറിയാം.

എത്രസമയം വീട്ടില്‍ ചെലവഴിക്കുന്നു, എത്രസമയം ജോലിചെയ്യുന്നു, എത്രത്തോളം യാത്രചെയ്യുന്നു തുടങ്ങിയ വിവരങ്ങളെല്ലാം 30 സെക്കന്‍ഡുകൊണ്ട് ലഭിക്കും.

Top