കൊച്ചി: സമൂഹമാധ്യമത്തിലെ മോശം പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയപ്പോള്‍ പൊലീസ് പരാതി അവഗണിച്ചെന്ന് സിസ്റ്റര്‍ ലൂസി.
പരാതി പറഞ്ഞപ്പോള്‍ ക്ഷമിക്കാന്‍ ആയിരുന്നു പൊലീസ് പറഞ്ഞതെന്നും അപീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് സഭയില്‍ ഉള്ളവരാണെന്നും നീതി നടപ്പാക്കുവാന്‍ പൊലീസ് ശ്രമിക്കണമെന്നും സിസ്റ്റര്‍ വ്യക്തമാക്കി. മനന്തവാടി പൊലീസ് സ്റ്റേഷനിലാണ് സിസ്റ്റര്‍ ലൂസി പരാതി നല്‍കിയത്.