ഇന്ത്യന്‍ വിപണിയിലേക്ക് റെനഗേഡിനെ അടിസ്ഥാനമാക്കി കോംപാക്റ്റ് എസ്‌യുവി

വാഹന പ്രേമികളുടെ മനസ്സു കീഴടക്കാന്‍ ഇന്ത്യന്‍ വിപണിയിലേക്ക് കോംപാക്റ്റ് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു.

കോംപസിന് ശേഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനമായിരിക്കും കോംപാക്റ്റ് എസ്‌യുവി എന്ന് ജീപ്പിന്റെ ഗ്ലോബല്‍ ഹെഡ് മൈക്ക് മാന്‍ലി പറഞ്ഞു.

ഫോഡ് ഇക്കോസ്‌പോര്‍ട്, മാരുതി വിറ്റാരെ ബ്രെസ, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ജീപ്പിന്റെ കോംപാക്റ്റ് എസ്‌യുവി മത്സരിക്കുന്നത്.

റെനഗേഡിനെ അടിസ്ഥാനമാക്കിയ ചെറു എസ്‌യുവിയുടെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി മുന്‍പുതന്നെ ആരംഭിച്ചിരുന്നു.

ക്രേറ്റയെക്കാള്‍ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റില്‍ ലഭിച്ച ജനപിന്തുണ കൂട്ടാനാണ് റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത് എന്നാണ് വിവരം.

Top