ആദ്യ കോംപാക്ട് എസ്.യു.വി സ്റ്റോണിക് യൂറോപ്പില്‍ പുറത്തിറക്കിയിരിക്കുകയാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്.
റിയോ ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോണിക്കിന്റെ നിര്‍മാണം. 16,29520,495 ബ്രിട്ടീഷ് പൗണ്ട് ഇന്ത്യന്‍ രൂപ ഏകദേശം 14.01-17.63 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.
ഇന്ത്യയില്‍ സുപരിചിതനായ ഹ്യുണ്ടായിയുടെ ഉപകമ്പനി കൂടിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യയില്‍ കോംപാക്ട് എസ്.യു.വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ളതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഇവിടെ എത്തിക്കാനാണു സാധ്യത.
ടാക്‌സ് കുറയ്ക്കാന്‍ യൂറോ സ്‌പെക്കില്‍ നിന്ന് വ്യത്യസ്തമായി നീളം അല്‍പം കുറച്ച് സബ് ഫോര്‍ മീറ്റര്‍ കാറ്റഗറിയിലായിരിക്കും സ്‌റ്റോണിക്കിന്റെ ഇങ്ങോട്ടുള്ള വരവ്.
1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് സ്‌റ്റോണിക് അവതരിപ്പിച്ചിരിക്കുന്നത്.
റെനോ കാപ്ച്ചര്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവയാണ് യൂറോപ്പില്‍ സ്റ്റോണിക്കിന്റെ എതിരാളികള്‍.