ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന് കീഴിലുള്ള ചൈനീസ് വാഹന നിര്‍മാതാക്കളായ വെയ് തങ്ങളുടെ വരാനിരിക്കുന്ന P01 അഞ്ച് സീറ്റര്‍ കോംപാക്ട് എസ്യുവിയുടെ ടീസര്‍ ചിത്രം പുറത്തുവിട്ടു.
സിറ്റി ഡ്രൈവിംഗ് അവസ്ഥകള്‍ക്ക് മാന്യമായ ഒരു തൈരഞ്ഞെടുപ്പായിരിക്കും പുത്തന്‍ എസ്യുവിയെന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം മതിയായ പ്രായോഗികതയോടെ താങ്ങാനാവുന്ന ഓഫ്റോഡര്‍ ആകാനും വെയ് P01 ലക്ഷ്യമിടുന്നു.
പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, ചതുരാകൃതിയിലുള്ള ആര്‍ച്ചുകളും, പൂര്‍ണ വലിപ്പമുള്ള സ്പെയര്‍ വീലും മറ്റ് പൊതുവായ പരുക്കന്‍ സവിശേഷതകളും പോലുള്ള പ്രധാന ബാഹ്യ ഹൈലൈറ്റുകള്‍ ടീസറുകള്‍ വെളിപ്പെടുത്തുന്നു. ബ്ലാക്ക് ആറ്-സ്പോക്ക് അലോയ് വീലുകള്‍, സ്‌ക്വയര്‍ ORVM-കള്‍, ത്രീ-സ്ലാറ്റ് റേഡിയേറ്റര്‍ ഗ്രില്‍ തുടങ്ങിയവ മറ്റ് പ്രധാന സവിശേഷതകളാണ്.