കമ്പനികള്‍ക്ക് വിലക്ക് പിന്‍വലിക്കുന്നതിന് ‘ഓണ്‍ലൈന്‍’വഴി അപേക്ഷ സമര്‍പ്പിക്കാം

online

ദോഹ: കമ്പനികളുടെ വിലക്ക് പിന്‍വലിക്കുന്നതിന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

നവംബര്‍ അഞ്ചുമുതലാണ് ഇത് നിലവില്‍ വരുന്നത്.

ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയമാണ് കമ്പനികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത്.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു.

എന്നാല്‍ വിലക്ക് പിന്‍വലിക്കാന്‍ അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് നിശ്ചിത യോഗ്യതകള്‍ വേണമെന്നും മന്ത്രാലയം വ്യക്തമാക്കി.

വേതനസംരക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായിരിക്കണം, തടസ്സങ്ങളില്ലാതെ ജീവനക്കാര്‍ക്ക് ബാങ്ക് വഴി വേതനം നല്‍കിയിരിക്കണം, കമ്പനിയിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസൃതമായിരിക്കണം ശമ്പള രേഖകളുടെ എണ്ണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

തൊഴിലാളി രാജ്യത്തിന് പുറത്തുപോവുക, മരണമടയുക, കോടതിയില്‍ കേസുണ്ടാവുക, മറ്റേതെങ്കിലും കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ശമ്പളരേഖയില്‍ കുറവുവന്നാല്‍ അതിന്റെ കൃത്യമായ തെളിവുകളും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം.

ആറ് മാസത്തിലധികം ജീവനക്കാരന്‍ രാജ്യത്തിന് പുറത്താണെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ജീവനക്കാരനെ നീക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top