ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഒരു കോടി പിഴ, 10 വര്‍ഷം തടവ്

adhar-card

ന്യൂഡല്‍ഹി : ടെലികോം കമ്പനികളോ ബാങ്കുകളോ തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഒരു കോടി രൂപ വരെ പിഴയും കൂടാതെ ആധാര്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും നല്‍കാനുള്ള ഭേദഗതിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം. ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ആധാറിന് പകരം മറ്റു തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ മതിയാകും.

ടെലികോം കമ്പനികള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ നിരന്തരം ശല്യം ചെയ്യുന്നുവെന്നും ഇത് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന പരാതിയെ തുടര്‍ന്നുമാണ് ഭേദഗതി നിലവില്‍ കൊണ്ടുവരുന്നത്. നിയമം ഉടന്‍ പാര്‍ലമെന്റില്‍ പാസാക്കിയേക്കും.

ആധാര്‍ നമ്പര്‍ ക്ഷേമപദ്ധതികള്‍ക്കു മാത്രമെ നിര്‍ബന്ധമായി ചോദിക്കാന്‍ പറ്റു എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബാങ്കിലെയും മറ്റും അപേക്ഷകള്‍ പൂരിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വമേധയ ആധാര്‍ നമ്പര്‍ നല്‍കാം.

ഉപയോക്താവിന്റെ സമ്മതമില്ലാതെ ആധാര്‍ വിവരങ്ങള്‍ എടുത്താല്‍ 10,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കാം. ക്യൂആര്‍ കോഡ് വേരിഫിക്കേഷന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും. സമ്മതം വാങ്ങാതെ ആരുടെയെങ്കിലും ഐഡിയോ ഫോട്ടോയോ പ്രസിദ്ധീകരിക്കുന്നവരില്‍ നിന്ന് 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയാണ് പിഴയീടാക്കുന്നത്.

Top