ബെംഗളുരു: ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, പേ ടി.എം. മാള്‍ എന്നിവ ഇത്തവണ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ചെലവഴിച്ചത് 2,660 കോടി രൂപ.
ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ കണ്‍സള്‍ട്ടിങ്ങിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
വന്‍ ഓഫറുകളാണ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്. ഇതുവഴി കമ്പനികള്‍ ലക്ഷ്യമിട്ടത് കോടികളുടെ വില്‍പ്പനയാണ്.