ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് ട്രാക്കിങ് ഒഴിവാക്കാനുള്ള അവസരം ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലും ഒരുങ്ങിക്കഴിഞ്ഞു. തങ്ങളെ ട്രാക്ക് ചെയ്യേണ്ട എന്ന് പറയുന്നവര്‍ ഏകദേശം 85 ശതമാനമാണ് ഇപ്പോള്‍. എന്നാല്‍, 2023 ആകുമ്പോഴേക്ക് ഇത് 60 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഗാര്‍ട്ട്ണര്‍ മാര്‍ക്കറ്റിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രാക്കിങ് അനുവദിക്കുമ്പോള്‍ ആളുകളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പരസ്യങ്ങളാണ് ലഭിക്കുന്നത്. അനുവദിക്കാതിരിക്കുമ്പോള്‍ യാതൊരു താത്പര്യവും ഇല്ലാത്ത വിഷയങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുന്നു എന്നത് പലര്‍ക്കും പ്രശ്‌നമായി തുടങ്ങിയിരിക്കുന്നു. കൂടാതെ, ആപ്പുകള്‍ ഇനി ട്രാക്കിങ് അനുവദിക്കുന്നവര്‍ക്ക് പ്രോത്സാഹനങ്ങളും നല്‍കിയേക്കും. ആപ്പിള്‍ ഇത് അനുവദിക്കുന്നില്ല. പക്ഷേ, കമ്പനികള്‍ ഇത് വളഞ്ഞവഴിയില്‍ പരിഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.