ഫൈസർ വാക്സിൻ പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി തേടി കമ്പനി

ൽഹി : ബ്രിട്ടീഷ് കമ്പനിയായ ഫൈസറിൻ്റെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല. ബ്രിട്ടണിൽ പരീക്ഷിച്ച് 95% ഫലം കണ്ടെത്തിയ വാക്സിനാണ് ഫൈസറിൻ്റേത്. രാജ്യത്ത് അടിയന്തിര വാക്സിന് ഉപയോഗത്തിന് ഫൈസർ അനുമതി തേടിയിട്ടുണ്ട്.അനുമതിയ്ക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ ഇന്ത്യക്ക് അപേക്ഷ നൽകി.

ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചിരുന്നു. നേരത്തെ ബ്രിട്ടീഷ് സർക്കാർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

Top