മുംബൈ: ബാധ്യത തീര്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയതിനെതുടര്‍ന്ന് കനത്ത ബാധ്യതയുള്ള കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു.
ജെ.പി അസോസിയേറ്റ്‌സ്, അലോക് ഇന്‍ഡസ്ട്രീസ്, ഭൂഷണ്‍ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, ജെ.പി പവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയിലാണ് വര്‍ധനവുണ്ടായത്.
ജെ.പി അസോസിയേറ്റ്‌സ് 15.6 ശതമാനവും അലോക് 13.7 ശതമാനവും നേട്ടമുണ്ടാക്കി. ഭൂഷണ്‍ സ്റ്റീലിന്റെ ഓഹരി വില 11.5 ശതമാനവും അദാനി എന്റര്‍ പ്രൈസസിന്റെ വില 11.5 ശതമാനവുമാണ് ഉയര്‍ന്നത്. ജെപി പവറാകട്ടെ 7.2 ശതമാനവും നേട്ടമുണ്ടാക്കി.
ഈ കമ്പനികളുടെ മൊത്തം കടബാധ്യത 1.6 ലക്ഷം കോടി രൂപയോളംവരും. കടബാധ്യത തീര്‍ക്കുന്നതിന് സഹായിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.