വാഹനവിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ജീപ് മോഡല്‍ കോംപസ്.
1.9 മില്യണ്‍ വാര്‍ഷിക വില്‍പന ലക്ഷ്യമിട്ട് എത്തിയ ജീപിന്റെ തുറുപ്പുചീട്ടാണ് 2017 കോംപസ്. 100 ല്‍ പരം രാജ്യങ്ങളില്‍ വില്‍പനയ്ക്ക് എത്തുന്ന ആദ്യ ജീപ് മോഡല്‍ കൂടിയാണിത്.
17 വ്യത്യസ്ത എഞ്ചിനുകളിലും, 50 വിവിധ വേരിയന്റുകളിലുമായാണ് കോംപസ് രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിക്കുന്നത്.
ഇന്ത്യയില്‍ 14.95 ലക്ഷം രൂപ ആരംഭവിലയില്‍ എത്തിയ ജീപ് കോംപസിന് ലഭിച്ചത് 8171 ഓര്‍ഡറുകളാണ്.
കോംപസിന് വരവിന് മുന്നോടിയായി 280 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ എഫ്‌സിഎ ഇന്ത്യ, 10000 ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിടുന്നതിന് മുമ്പ് തന്നെ നിക്ഷേപ തുക തിരികെ നേടും.
പുതിയ ജീപ് കോംപസ് ഉത്പാദിപ്പിക്കുന്ന നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
വര്‍ധിച്ച് വരുന്ന കോംപസ് ഉപഭോക്താക്കളുടെ അടിസ്ഥാനത്തില്‍ ഫിയറ്റിന്റെ രഞ്ജന്‍ഗോണ്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ കോംപസുകളെ ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് കമ്പനി.
മികവാര്‍ന്ന പ്രകടനവും ഇന്ധനക്ഷമതയുമാണ് പുതിയ ജീപ് കോംപസിന് ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണം.
4410 mm നീളവും, 1820 mm വീതിയും, 1640 mm ഉയരവുമുള്ള കോംപസിന് 2630 mm വലുപ്പമേറിയ വീല്‍ബേസാണ് ജീപ് നല്‍കിയിരിക്കുന്നത്.
2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കോംപസില്‍ ജീപ് അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, എത്രമാത്രം യൂണിറ്റ് കോംപസുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കുമെന്നത് എഫ്‌സിഎ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.
60000 യൂണിറ്റ് ജീപ് കോംപാസുകളാകും രഞ്ജന്‍ഗോണ്‍ കേന്ദ്രത്തില്‍ നിന്നും വാര്‍ഷികമായി പുറത്ത് വരികയെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.