ഡൽഹി: ആഗോള ടെക് ഭീമനായ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വീണ്ടും വൻ തുക പിഴയിട്ടു. 936 കോടി രൂപയാണ് സി സി ഐ പിഴയിട്ടത്. ഗൂഗിളിൻറെ പേയ്മെന്റ് ആപ്പ് കൂടുതൽ ഉപയോഗിക്കാൻ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പ്ലേ സ്റ്റോറിലും കമ്പനിയുടെ താൽപര്യത്തിനനുസരിച്ച് ക്രമീകരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യത്തിൽ മാറ്റം വരുത്തണമെന്ന് സി സി ഐ നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസങ്ങൾക്ക് മുമ്പും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് വൻ തുക പിഴിയിട്ടിരുന്നു. അന്ന് 1337 കോടി രൂപയാണ് പിഴ ചുമത്തിയത്.