പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ

കൊച്ചി: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നൽകിയ കീഴ്‌ക്കോടതി നടപടി തെറ്റെന്ന് ഹർജിയിൽ ആരോപിക്കുന്നു. പി.സി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. പി.സി.ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല. ജാമ്യം ലഭിച്ചതിന് ശേഷം സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മ്യൂസിയം എസ്.എച്ച്.ഒക്കെതിരെയാണ് ആരോപണം.

അതേസമയം പി.സി. ജോർജിനെതിരായ പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പറഞ്ഞു . പരാതി വൈകിയത് ദുരൂഹമാണ്. കേസിനെക്കുറിച്ചും നിയമനടപടിയെ കുറിച്ച് പരാതിക്കാരിക്ക് അറിവുണ്ട്. മുൻമുഖ്യമന്ത്രിക്കെതിരെ അടക്കം സമാന വിഷയത്തിൽ നിയമ നടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരി. പരാതി നൽകാൻ അഞ്ച് മാസത്തോളം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Top