കൊല്ലം: പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനായി മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി. സ്വമേധയാ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതെന്ന് വ്യക്തമാക്കിയ അവര്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മന്ത്രിക്കെതിരായ പരാതിയില്‍ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സംഘം വീട്ടില്‍ എത്തിയിരുന്നെങ്കിലും വീട്ടില്‍ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. എന്നാല്‍ മൊഴിയെടുപ്പിനെ കുറിച്ച് പൊലീസ് ഇതുവരെയും അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.