തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂര്‍ കാട്ടുംമ്പുറത്ത് കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രചരണ ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് കാട്ടുംമ്പുറം ജംഗ്ഷനിലെ ചുവരുകളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും ബോര്‍ഡുകളും അജ്ഞാതര്‍ വ്യാപകമായി നശിപ്പിച്ചത്.
രാത്രി 12 മണിയോടെയാണ് പോസ്റ്ററുകള്‍ നശിപ്പിച്ചതെന്ന് BJP പ്രവര്‍ത്തകര്‍ ആരോപിച്ചു. പോസ്റ്റര്‍ നശിപ്പിച്ചതിനെതിരെ പാര്‍ട്ടി നേതൃത്വം കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് CCTV ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കാട്ടുംമ്പുറം ജംഗ്ഷനില്‍ BJP മാര്‍ച്ച് സംഘടിപ്പിക്കും. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.