രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനം ; നിര്‍മാതാവ് ഐ.ജിക്ക് പരാതി നല്‍കി

കൊച്ചി : ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് അംഗം ജി.പി രാമചന്ദ്രനെതിരെ പരാതി നല്‍കി.

ഐ.ജി. പി.വിജയന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് പരാതി നല്‍കിയത്.

28നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഹ്വാനം.

Top