ജി സുധാകരനെതിരെ കേസെടുക്കണം; ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ആദ്യ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.

Top