മുംബൈ: ഗായകനായ അങ്കിത് തിവാരിയുടെ പിതാവ് രാജ് കുമാര്‍ തിവാരിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യക്കെതിരെ പരാതി.
മുംബൈ ബാംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി. ഞായറാഴ്ച 59 കാരനായ രാജ് കുമാര്‍ തിവാരിയെ കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ മാളില്‍ വെച്ച് മര്‍ദ്ദിച്ചതായാണ് പരാതി. ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം രാജ്കുമാര്‍ തിവാരി മനഃപൂര്‍വം ആന്‍ഡ്രിയക്കെതിരെ പരാതി നല്‍കുകയായിരുന്നു എന്ന് കാംബ്ലിയും ഭാര്യയും ആരോപിച്ചു. താന്‍ കുട്ടികളുമായി മാളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കൈ വന്ന് തന്നെ സ്പര്‍ശിക്കുകയായിരുന്നു തിരക്കുള്ളതിനാല്‍ അയാള്‍ അത് കാര്യമാക്കില്ലെന്ന് കരുതി എന്നാല്‍ താന്‍ അയാളെ പിടികൂടുകയായിരുന്നു എന്നാണ് ആന്‍ഡ്രിയ പറഞ്ഞത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ നടപടികള്‍ കൈകൊള്ളൂ എന്ന് പൊലീസ് അറിയിച്ചു.