Complaint against KC Joseph MLA in court

കൊച്ചി: ഇരിക്കൂര്‍ എംഎല്‍എ കെ.സി.ജോസഫിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എ.കെ.ഷാജി എന്നയാളാണ് ഹര്‍ജിക്കാരന്‍.

ജോസഫ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികയില്‍ തെറ്റായ സ്വത്ത് വിവരവും മേല്‍വിലാസവുമാണ് നല്‍കിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

Top