ഏകദിന ലോകകപ്പില്‍ ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി

കദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് താരത്തിനെതിരെ ഐസിസിയില്‍ പരാതി നല്‍കിയത്.

ഗ്രൗണ്ടില്‍ പ്രാര്‍ത്ഥന നടത്തുകയും ശ്രീലങ്കയ്ക്കെതിരായ തന്റെ പ്രകടനം ഗാസയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തത് മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തോടുള്ള തന്റെ ശക്തമായ ചായ്വിനെ അടിവരയിടുന്നതായും ജിന്‍ഡാല്‍ തന്റെ പരാതിയില്‍ പരാമര്‍ശിച്ചു.പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെതിരെയും ഇയാള്‍ കോടതി പരാതി നല്‍കിയിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന അവതാരകക്കെതിരെ കോടതി കേസെടുത്തിരുന്നു. ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയത്.

മതപരമായ ആചാരങ്ങള്‍ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരുടെ മുന്നില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് താന്‍ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന് ജിന്‍ഡാല്‍ വെളിപ്പെടുത്തി.

 

 

 

Top