കോഴിക്കോട്: കൊവിഡ് കാലത്ത് മുന്‍കരുതലില്ലാതെ എംബിബിഎസ് പരീക്ഷ നടത്താനുള്ള ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനത്തില്‍ ആശങ്കയല്‍ വിദ്യാര്‍ത്ഥികള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വരെ എഴുതുന്ന പരീക്ഷ , ക്വാറന്റീന്‍ നിയമം പാലിക്കാതെ നടത്തുന്നതിലാണ് വിദ്യാര്‍ത്ഥിള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
വിവിധ കോളേജ് യൂണിയനുകള്‍ സര്‍വകലാശാലയെ ആശങ്ക അറിയിച്ചെങ്കിലും പരീക്ഷ നടത്താനാണ് അധികൃതരുടെ തീരുമാനം. എംബിബിഎസ് രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍, വൈവ പരീക്ഷകളാണ് അടുത്ത മാസം ഏഴ് മുതല്‍ ആരംഭിക്കുന്നത്. കേരളത്തിലെ പത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ അടക്കം 30 കോളേജുകളിലാണ് പരീക്ഷ.
കൊവിഡ് ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് താമസിക്കാനും പരീക്ഷ എഴുതാനുമുള്ള സംവിധാനങ്ങളൊന്നും ഒരുക്കാതെയാണ് സര്‍വകലാശാല പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പരാതി.