കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിനു നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി.
ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിനാനിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതി പറയുന്നു.
ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ തന്റെ ഫേസ്ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തിരുന്നു.
പരാതി കിട്ടിയ സാഹചര്യത്തില്‍ റിമ കല്ലിങ്കലിനെ ആവശ്യമെങ്കില്‍ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തുമെന്ന് പൊലീസ് പറഞ്ഞു.