അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തില്‍ രേവത് ബാബുവിനെതിരെ പരാതി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തില്‍ രേവത് ബാബുവിനെതിരെ പരാതി. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുന്നത്. പ്രസ്താവനയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമര്‍ശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശം. മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് ബാബു വ്യാജ ആരോപണം ഉന്നയിച്ചത്. കലാപം ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം രേവത് ബാബുവിനെതിരെ കേസ് എടുക്കണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Top